തൃപ്പൂണിത്തുറ: ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മാർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു. പ്രധാന പെരുന്നാൾ ദിവസമായ ഇന്നലെ രാവിലെ നടന്ന കുർബാനയ്ക്ക് ബെന്യാമിൻ മുളേരിക്കൽ റമ്പാൻ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന മൂന്നിൻമേൽ കുർബാനയ്ക്ക് യാക്കോബായ സഭ സിനഡ് സെക്രട്ടറി തോമസ് മാർ തീമോത്തിയോസ് മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.സഖറിയ ഓണേരി, ഫാ.പൗലോസ് പാലൂമ്പറമ്പിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് നേർച്ചസദ്യ, ആശീർവാദം നടന്നു.