മരട്: മുസ്ലീംലീഗ് മരട് മുനിസിപ്പൽ കമ്മിറ്റി അശരണർക്കായി നിർമ്മിച്ച നാല് കാരുണ്യഭവനങ്ങളുടെ ആദ്യ താക്കോൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, മുൻ മന്ത്രി വി.കെ.ഇബാഹിം കുഞ്ഞ്, ലീഗ് അഖിലേന്ത്യാ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് എന്നിവർ മറ്റു വീടുകളുടെ താക്കോൽദാനം നടത്തി. ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ്, ജില്ലാ ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വി.ഇ.അബ്ദുൽ ഗഫൂർ, ജില്ലാ സെക്രട്ടറി പി.എം.കരീം പാടത്തിക്കര എന്നിവർ വീടുകളുടെ രേഖകൾ കൈമാറി. നെട്ടൂർ സുബ്രഹ്മണ്യ ചൈതന്യ ക്ഷേത്രത്തിനു പടിഞ്ഞാറുവശം വാഴവേലി അബൂബക്കർ സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ഇരുനിലകളിലായി നാല് വീടുകളാണ് നിർമ്മിച്ചു നൽകിയത്.