death

മലയാറ്റൂർ: പെരിയാറ്റിൽ കൂട്ടുകാരോടൊത്ത് കുളിക്കാനിനിറങ്ങി കയത്തിൽപ്പെട്ട വിദ്യാർത്ഥി മുങ്ങിമരിച്ചു. മലയാറ്റൂർ തെങ്ങുംതറയിൽ തോമസിന്റെ മകൻ ആഷിനാണ് (16) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ മധുരിമ വൈശ്യംകുടി കടവിലാണ് സംഭവം. മലയാറ്റൂർ സെന്റ് തോമസ് സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ്. അമ്മ: ഷൈനി അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിൽ നഴ്സാണ്. സഹോദരൻ: ആഷീഷ്. മൃതദേഹം എൽ.എഫ് ആശുപത്രി മോർച്ചറിയിൽ.