kklm

കൂത്താട്ടുകുളം:എസ് .എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ഷീലാ സാജുവിന്റെ അദ്ധ്യക്ഷയായി. വനിതാ സംഘം സെക്രട്ടറി മഞ്ജു റെജി സ്വാഗതവും കൂത്താട്ടുകുളം സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ് ശാന്തി. കെ.ബാബു മാതൃദിനസന്ദേശവും ശ്രീനാരായണകലോത്സവങ്ങളിൽ തിളക്കമാർന്ന വിജയം കൈവരിച്ച വത്സല രാജനെ ആദരിക്കുകയും ചെയ്തു. യൂണിയൻ കൗൺസിലർ ഡി.സാജു സംഘടനാ സന്ദേശവും കൗൺസിലർമാരായ പി.എം.മനോജ്, യൂണിയൻ യൂത്ത്മൂവ് മെന്റ് പ്രസിഡന്റ് അനീഷ്. വി.എസ്., സെക്രട്ടറി സജിമോൻ, എം.ആർ, സൈബർ സേനാ വൈസ് ചെയർമാൻ പ്രശാന്ത് റ്റി.പി, കൺവീനർ അഖിൽ ശേഖരൻ എന്നിവർ സംസാരിച്ചു. മാതൃ ദേവോ ഭവഃ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ സൈക്കോളജിസ്റ്റും മോട്ടിവേറ്ററുമായ അനൂപ് വൈക്കം പ്രഭാഷണം നടത്തി. വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലളിതാ വിജയൻ നന്ദി പറഞ്ഞു.