അങ്കമാലി: 18 മുതൽ 22 വരെ പാലക്കാട് നടക്കുന്ന കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ ഉയർത്താനുള്ള പതാക ജാഥയ്ക്ക് അങ്കമാലിയിൽ സ്വീകരണം നൽകും. 16 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ജാഥ അങ്കമാലിയിൽ എത്തിച്ചേരുക. അങ്കമാലിയിൽ പഴയ മുനിസിപ്പൽ ഓഫീസിന് മുന്നിലാണ് സ്വീകരണം ഒരുക്കുന്നത്. ജാഥാ സ്വീകരണ വിജയത്തിനായി നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് അഡ്വ എം.വി. പ്രദീപ് അദ്ധ്യക്ഷനായി. യൂണിയൻ നേതാക്കളായ ടി.ഐ. ശശി, ജിഷാ ശ്യാം, ഗ്രേസി ദേവസ്സി ,രാജു അമ്പാട്ട്, എ.എ. സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ.കെ.കെ. ഷിബു (ചെയർമാൻ) രാജു അമ്പാട്ട് (കൺവീനർ) കെ.പി. റെജീഷ് (ട്രഷറർ) തിരഞ്ഞെടുത്തു.