കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ടൗൺഹാളിൽ സംഘടിപ്പിച്ച വനിതാ സമ്മേളനത്തിൽ ഒമ്പത് വനിതകൾ ചേർന്ന് ദീപം കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ഡയറക്ടർ നിവേദിത ഭൈടെ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
ഗാർഹിക തൊഴിലാളി എസ്. സന്ധ്യ, മത്സ്യത്തൊഴിലാളി കലാപ്രസാദ്, ട്രാൻസ്‌ജെൻഡർ ഭവിക് നായർ, സിഫ്റ്റ് ഡയറക്ടർ ഡോ. ലീല എഡ്വിൻ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.മരിയ വർഗീസ്, അദ്ധ്യാപിക ഡോ.ലക്ഷ്മി വിജയൻ, മേജർ അമ്പിളിലാൽ കൃഷ്ണ, സംരംഭക ശ്രീജ ഗോപകുമാർ, കഥകളിതാരം അർ. രഞ്ജിനി സുരേഷ് എന്നിവർ ചേർന്ന് ദീപം കൊളുത്തി. ചടങ്ങിൽ പദ്മശ്രീ കെ.വി. റാബിയ ആശംസ സന്ദേശം നൽകി. സി.വി.സജനി, ജയശ്രീ സുരേഷ്, ശർമിള ജിഗ്‌നേഷ് ഷാ, ജ്യോതി ജയരാജൻ, എന്നിവർ സംസാരിച്ചു. തൃപ്പൂണിത്തുറയിലെ വനിത കൗൺസിലർമാർ എസ്. രമേശൻ നായർ രചിച്ച കന്യാകുമാരി കടലത്തിരമാലകൾ എന്ന ദേശഭക്തിഗാനം അവതരിപ്പിച്ചു. സ്വാതന്ത്ര സമരചരിത്രത്തിലെ വീരാംഗനകൾ എന്ന വിഷയം ഡോ. ലക്ഷ്മി വിജയൻ അവതരിപ്പിച്ചു. മേജർ അമ്പിളി ലാൽ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ലേഖ ബാലചന്ദ്രൻ, നിഷ സതീഷ്, ശ്രീജ ഗോപകുമാർ എന്നീ സംരംഭകർ സംസാരിച്ചു.