പറവൂർ: ഡി.വൈ.എഫ്.ഐ ചേന്ദമംഗലം വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഗ്രാമോത്സവത്തിന് തുടക്കമായി. ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ആൽഡ്രിൻ കെ. ജോബോയ് അദ്ധ്യക്ഷത വഹിച്ചു. വള്ളംകളി, വടംവലി, ഫുട്ബാൾ, ക്രിക്കറ്റ്, ബാറ്റ്മിന്റൺ, കാരംസ്, ചെസ് എന്നീ മത്സരങ്ങളും, ഫിലിം ഫെസ്റ്റിവൽ, സെമിനാറുകൾ, രചനാ മത്സരങ്ങൾ എന്നിവയും നടക്കും.