പറവൂർ: കൊച്ചിൻ യൂണിവേഴ്സിറ്റി ലീഗൽ എയ്ഡ് ക്ലീനിക്കിന്റെയും വടക്കേക്കര പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വയോജന നിയമസഹായ വേദി സംഘടിപ്പിച്ചു. വയോജനങ്ങൾക്കായുള്ള സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. പി.സി. ഹരിഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ എന്നിവർ സംസാരിച്ചു.