
ആലുവ: ആലുവ യു.സി കോളേജ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച ‘റിമംബർ, റീ കണക്ട്, റീചാർജ്’ പൂർവ്വ വിദ്യാർത്ഥി കായിക താരങ്ങളുടെ സംഗമം ആവേശമായി.
ഒളിമ്പ്യൻ പി. യോഹന്നാൻ ബലൂണുകൾ വാനിലുയർത്തി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജർ ഫാ. തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. സർവകലാശാല കായിക വിഭാഗം മുൻ ഡയറക്ടർ ഡോ. പി.ജെ. ജേക്കബ്, ദ്രോണാചാര്യ അവാർഡ് ജേതാവ് പി.എ. റാഫേൽ, വിംഗ് കമാൻഡർ വി. കിരൺ, പ്രിൻസിപ്പൽ താര കെ. സൈമൺ എന്നിവർ പങ്കെടുത്തു. കായിക രംഗത്ത് മികവ് തെളിയിച്ച ജി. സഞ്ജു, ബിബിൻ അജയൻ, നസീമ - സുബൈർ ദമ്പതികൾ എന്നിവരെ ആദരിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കായിക മത്സരങ്ങളും നടന്നു.