ആലുവ: കീഴ്മാട്‌ സ്വരുമ റസിഡന്റ്‌സ് അസോസിയേഷൻ വാർഷികാഘോഷം കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.കെ. രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം ഷീജ പുളിക്കൽ, വാർഡ് അംഗങ്ങളായ കെ.കെ. നാസി, സാജു മത്തായി, സിമി അഷ്രഫ്, പി.കെ. രാജപ്പൻ, വി.കെ. മുരളി എന്നിവർ സംസാരിച്ചു.

കൊവിഡ് മുന്നണി പോരാളികളായ കീഴ്മാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെയും ജീവനക്കാരെയും ആദരിച്ചു. ഏഷ്യാ ബുക്ക് ഒഫ് റെക്കാ‌ഡ് കരസ്ഥമാക്കിയ കൃഷ്ണനുണ്ണി രഞ്ജിത്തിന്റെ മാജിക് ഷോ ഉണ്ടായിരുന്നു. പി.കെ. രാജപ്പൻ (പ്രസിഡന്റ്), വി.കെ. മുരളി (സെക്രട്ടറി), കെ.കെ. കുമാരൻ (വൈസ് പ്രസിഡന്റ്), കെ.എ. ബാവക്കുട്ടി (ജോയിന്റ് സെക്രട്ടറി), വിനിത രഞ്ജിത് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.