
കൊച്ചി: ഗാർഹിക പാചക വാതക വില 50 രൂപ വർദ്ധിപ്പിച്ചതിൽ റെസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കൗൺസിൽ പ്രതിഷേധിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 300 രൂപയിലേറെ വർദ്ധനവുണ്ടായി. കൊവിഡ് കാലത്ത് ഗാർഹിക ഉപഭോക്താകൾക്ക് നൽകിയിരുന്ന 50 ശതമാനം സബ്‌സിഡി നിറുത്തലാക്കിയത് പുന:സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിലവർദ്ധനയ്ക്കെതിരെ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.ആർ. പത്മനാഭൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു