ആലുവ: ചേരാനല്ലൂർ സൈമർ ആശുപത്രിയുടെ സഹകരണത്തോടെ തോട്ടുമുഖം ശ്രീനാരായണ ഗിരിയിൽ സംഘടിപ്പിച്ച മാതൃദിനാഘോഷം വേറിട്ടതായി. കുട്ടികളും മുതിർന്നവരും വൃദ്ധരുമെല്ലാം ആടിയും പാടിയും കഥകൾ പറഞ്ഞും മാതൃദിനം മറക്കാനാകാത്തതാക്കി.

രാവിലെ മുതൽ ആരംഭിച്ച ചടങ്ങുകൾ ഉച്ചയ്ക്ക് വിഭവസമൃദമായ സദ്യയോടെയാണ് സമാപിച്ചത്. സൈമർ ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സ ലഭിച്ചതിലൂടെ അമ്മമാരായവരും അതിഥികളായി ചടങ്ങിൽ പങ്കെടുത്തു.

സഹോദരൻ അയ്യപ്പന്റെയും പാർവ്വതി അയ്യപ്പന്റെയും നേതൃത്വത്തിൽ സ്ത്രീകൾക്കായി 55 വർഷം മുമ്പ് ആരംഭിച്ച ശ്രീനാരായണ സേവിക സമാജത്തിൽ 52 വൃദ്ധരും 30 മദ്ധ്യവയസ്കരും 100 കുട്ടകളും അന്തേവാസികളായുണ്ട്. കലാപരിപാടികളിൽ പങ്കെടുത്തവർക്കെല്ലാം സൈമർ ഗ്രൂപ്പ് സമ്മാനങ്ങൾ നൽകി. സിനിമാ താരം കുഞ്ചാക്കോ ബോബന്റെ സഹധർമ്മിണി പ്രിയ ചാക്കോച്ചൻ, മറിയ ഡൊമിനിക്ക്, മിതു വിജിൽ എന്നിവർ അതിഥികളായി പങ്കെടുത്തു. ശ്രീനാരായണ സേവിക സമാജം പ്രസിഡന്റ് പ്രൊഫ. ഷേർളി പ്രസാദ് സംസാരിച്ചു.