അങ്കമാലി: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വായനാ മത്സരത്തിന്റെ ഭാഗമായി ആലുവ താലൂക്ക്തല വായനാ മത്സരം 10 ന് സി.എസ് ലൈബ്രറി ഹാളിൽ നടക്കും. രാവിലെ 11 ന് നടക്കുന്ന വായനാ മത്സരത്തിൽ പങ്കെടുക്കുന്നവർ 10.30 ന് പേരുകൾ രജിസ്ട്രർ ചെയ്യണം. ഹൈസ്ക്കൂൾ വിഭാഗത്തിലും (16-20) മുതിർന്നവർ ( 22-40) വിഭാഗത്തിലുമാണ് മത്സരങ്ങൾ. വിജയികൾക്ക് സർട്ടിഫിക്കറ്റും 2500, 2000, 1500 എന്നീ ക്രമത്തിൽ കാഷ് അവാർഡും നൽകും.