
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളും സമാനസംഘടനകളും ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകളും ബോർഡുകളും തോരണങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിന് പ്രത്യേക സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജ്ജിതമാക്കി. സ്‌ക്വാഡ് ഇവ നീക്കം ചെയ്യുന്ന ചെലവ് സ്ഥാനാർത്ഥിയുടെ അക്കൗണ്ടിൽ ചേർക്കും.