കൊച്ചി: കേരള ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം സൊസൈറ്റിയുടെയും ഡോ. ഷേണായീസ് കെയർ ആശുപത്രിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ലൂപ്പസ് ദിനാചരണം മേയർ അഡ്വ.എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഡോ.അനുരൂപ വിജയൻ, ഡോ. ആര്യശ്രീ, ഡോ. ബി.ആർ ബിന്ദു, രാജീവ് അമ്പാട്ട് തുടങ്ങിയവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ എടുത്തു. ഡോ. പത്മനാഭ ഷേണായി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഇന്ദുലേഖ ജോസഫ്, ഡോ. നാരായണൻ, ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, രാധേഷ് എൽ. ഭട്ട്, പി. ദിനേശ് മേനോൻ എന്നിവർ സംസാരിച്ചു.