കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുൻ ലൈബ്രറി പ്രസിഡന്റും ലൈബ്രറേറിയനുമായിരുന്ന എം.കെ.ശ്രീധരൻ അനുസ്മരണ യോഗം നടത്തി. ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. മുൻ കുടുംബശ്രീ ജില്ല കോ- ഓർഡിനേറ്റർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.കർഷക സംഘം നേതാവ് കെ.കെ.പ്രഭ, മലയാറ്റൂർ - നീലീശ്വരം സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് മൂലൻ ,ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി, സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ.വത്സൽ, കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ജോഷി പൂണേലി, വനജ സദാനന്ദൻ, പി.സി.സജീവ്, ആനി ജോസ്, വിജി റെജി, പി.ജെ.ബിജു, ഷിബു പറമ്പത്ത്, പി.പി.സുരേന്ദ്രൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.