മരട്: സാമ്പത്തിക ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മോസ്ക് റോഡ് റസിഡന്റ്സ് അസോസിയേഷൻ മൂലധന നിക്ഷേപം സമാഹരിക്കുന്നതിനായി നടത്തുന്ന ബിരിയാണി ചലഞ്ച് കൂപ്പൺ ഉദ്ഘാടനം ചെയ്തു. ആദ്യ പത്ത് കൂപ്പണുകൾ എം.ആർ.ആർ.എ 154, കാട്ടിത്തറതുണ്ടി കെ.ടി.കുഞ്ഞപ്പന് നൽകി പ്രസിഡന്റ്‌ എ.എം.മുഹമ്മദ്‌ ഉദ്ഘാടനം നിർവ്വഹിച്ചു. എം.ആർ.ആർ.എ ഓഫീസിൽ നടന്ന ചടങ്ങിൽ പി.ഡി.ശരത്ചന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബോബി കാർട്ടർ, കെ.ജി.പ്രകാശൻ, എം.എൻ. പീതാംബരൻ എന്നിവർ പ്രസംഗിച്ചു.