കൊച്ചി: കായൽ സമ്മേളനത്തിന്റെ 109-ാം വാർഷിക സമ്മേളനത്താടനുബന്ധിച്ച് കായൽ സമ്മേളന സ്മാരകസമിതി ഏർപ്പെടുത്തിയ 2022ലെ മഹാത്മാ അയ്യങ്കാളി പുരസ്‌കാരത്തിന് കെ.കെ.ഹരിത അർഹയായി. ആഴക്കടൽ മത്സ്യബന്ധന ഗവേഷണ കപ്പലിലെ കാപ്ടനാകുന്ന ഇന്ത്യയിലെ ആദ്യ വനിതയാണ് ഹരിത. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.