
കിഴക്കമ്പലം: പെരിങ്ങാലയിൽ നിർമ്മിക്കുന്ന അൽ ഇഹ്സാൻ ഡയാലിസിസ് സെന്ററിന് വിവാഹവേദിയിൽ സംഭാവന നൽകി നവദമ്പതികൾ. വിവാഹ ആർഭാടങ്ങളിൽ കുറവ് വരുത്തിയാണ് വിവാഹദിവസം പൊതുനന്മ ലക്ഷ്യമാക്കി സംഭാവന കൈമാറിയത്. ഇടച്ചിറക്കൽ ഇ.സി. അലി സൽമത്ത് ദമ്പതികളുടെ മകൾ ഷഹാന അലിയും ചിറ്റേത്തുകര നസീർ സഫിയ ദമ്പതികളുടെ മകൻ നവാസ് ഷരീഫുമാണ് വിവാഹ ദിവസം ഡയാലിസിസ് സെന്ററിന്റെ നിർമ്മാണതിന് തുക കൈമാറിയത്. ഡയാലിസിസ് സെന്റർ അഡ്വൈസറി ബോർഡ് അംഗം അർഷദ് ബിൻ സുലൈമാൻ സംഭാവന ഏറ്റുവാങ്ങി. പ്രതിദിനം പത്ത് പേർക്ക് സൗജന്യ ഡയാലിസിസ് നൽകാൻ കഴിയുന്ന വിധമാണ് സെന്റർ നിർമ്മിക്കുന്നത്.