pt-vm

കൊച്ചി: പി.ടി.തോമസിന്റെ ജീവിതകഥ പറയുന്ന 'മനസിലെ ചന്ദ്രകളഭം' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി.ടിയുടെ ഭാര്യ ഉമ തോമസിന് നൽകി നിർവഹിച്ചു. സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയും പി.ടിയുടെ ആത്മമിത്രവുമായ ആർ. ഗോപാലകൃഷ്ണനാണ് പുസ്തകത്തിന്റെ രചയിതാവ്. കൈപ്പട ബുക്സ് ആണ് പ്രസാധനം. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബിബിൻ വൈശാലി തുടങ്ങിയവർ പങ്കെടുത്തു.