കൊച്ചി: എസ്.എൻ.ഡി യോഗം പൂത്തോട്ട 1103-ാം നമ്പർ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ആർ.ശങ്കർ പുരുഷ മൈക്രോ യൂണിറ്റിന്റെ 9-ാം വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് ഇ.എൻ.മണിയപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി അരുൺകാന്ത് അദ്ധ്യക്ഷത വഹിച്ചു. മൈക്രോയൂണിറ്റ് ജോ.കൺവീനർ ചന്ദ്രബോസ് പറക്കാട്ട്, കൺവീനർ പി.എസ്.സലിമോൻ, കമ്മിറ്റിയംഗം കെ.അഭിലാഷ്, കുടുംബയൂണിറ്റ് കൺവീനർ പ്രസാദ് പിഷാരൂകാട്ടിൽ, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.ജി.സജീവൻ, കുടുംബ യൂണിറ്റ് ജോയിന്റ് കൺവീനർ ജോഷി ഐക്കരകാട്ടിൽ എന്നിവർ സംസാരിച്ചു. 2020-21ലെ കോട്ടയം ജില്ലയിലെ ശരീരസൗന്ദര്യ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ വിജയിച്ച അതുൽ കൃഷ്ണയെയും 2021ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ദേവിക സണ്ണിയെയും ആദരിച്ചു. പുതിയ ഭാരവാഹികളായി പി.എസ്.സലിമോൻ (കൺവീനർ), ചന്ദ്രബോസ് പറക്കാട്ട് (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.