കളമശേരി: സോക്കർ ഫുട്ബാൾ ക്ലബ്ബ് പാതാളം സംഘടിപ്പിക്കുന്ന അനൂപ് സ്മാരക ഓൾ കേരള സെവൻസ് വെറ്ററൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബാൾ ടൂർണ്ണമെന്റ് ഏലൂർ നഗരസഭ ചെയർമാൻ എ.ഡി.സുജിൽ ഉദ്ഘാടനം ചെയ്തു. സോക്കർ ക്ലബ്ബ് പ്രസിഡന്റും കൗൺസിലറുമായ പി.എം അയൂബ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അംബിക ചന്ദ്രൻ, മാഹിൻ, എൽഡ ഡിക്രൂസ് എന്നിവർ സംസാരിച്ചു. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 16 ടീമുകൾ പങ്കെടുക്കും.