ആലങ്ങാട്: നീറിക്കോട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മാതൃദിനം ആചരിച്ചു. മുതിർന്ന അംഗമായ പള്ളത്തുപറമ്പിൽ നഫീസ കാദറിനെ പഞ്ചായത്ത് യു.ഡി.എഫ് പാർലിമെന്ററി പാർട്ടി നേതാവ് വി.ബി. ജബ്ബാർ ആദരിച്ചു. സി.ഡി.എസ് അംഗം ജാസ്മിൻ നാസർ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് സെക്രട്ടറി ഷെഫീന അൻസാർ, ഷിജി ജൂഡ്, ബീന മുരളി, സിൽജി നസീർ, ഐഷ സിയാദ്, എ.എ. സെമീന എന്നിവർ സംസാരിച്ചു.