കൊച്ചി: കോർപ്പറേഷൻ 62-ാം ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി പദ്മജ എസ്. മേനോന്റെ ബൈക്ക് റാലി നടന്നു. ജില്ലാ സെൽ കൺവീനർ ആർ. സജികുമാർ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യുവമോർച്ച പ്രസിഡന്റ് ജയകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ എറണാകുളം മണ്ഡലം പ്രസിഡന്റ് അഡ്വ.സ്വരാജ്, മഹിളാ മോർച്ച ജില്ലാ ജന.സെക്രട്ടറി ഭാനുശ്രീ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്രസർക്കാർ പദ്ധതികളും ഫണ്ടും കൃത്യമായി വിനിയോഗിച്ച് വെള്ളക്കെട്ട്, കക്കൂസ് മാലിന്യ സംസ്‌കരണം, കൊതുകു നിർമ്മാർജനം എന്നിവയ്ക്ക് അടിയന്തര പ്രാധാന്യം നൽകി പരിഹാരം കണ്ടെത്തുമെന്ന് പദ്മജ എസ്. മേനോൻ പറഞ്ഞു.