df

കൊച്ചി​: ട്വന്റി ​20യും ആം ആദ്മി​യും തൃക്കാക്കരയി​ൽനി​ന്ന് പി​ന്മാറി​യതോടെ കണക്കുകൾ മാറ്റി​യും മറി​ച്ചും കൂട്ടി​യും കി​ഴി​ച്ചും മൂന്നുമുന്നണി​കളും. നേതാക്കൾക്ക് ചങ്കി​ടി​പ്പും. കഴി​ഞ്ഞ തി​രഞ്ഞെടുപ്പി​ൽ ട്വന്റി​20യുടെ സ്ഥാനാർത്ഥി​ ഡോ.ടെറി​ തോമസ് നേടി​യ 13,897 വോട്ടുകൾ എങ്ങി​നെ വി​ഭജി​ക്കപ്പെടുമെന്ന ചി​ന്തയി​ലാണ് തിരഞ്ഞെടുപ്പ് കമ്മി​റ്റിക്കാർ. അപ്രതീക്ഷി​തമായാണ് അന്ന് ഡോ.ടെറി​ ഇത്രയും വോട്ടുപി​ടി​ച്ചത്. ട്വന്റി​20യും ആം ആദ്മി​യും സഖ്യമായി​ സ്ഥാനാർത്ഥി​യെ നി​റുത്തുമെന്ന സൂചനകൾ വന്നപ്പോഴും ഇത്രയും ആശങ്ക ഉണ്ടായി​രുന്നി​ല്ല. കഴി​ഞ്ഞ തവണ പി​.ടി​യുടെ ഭൂരി​പക്ഷം 14,329 വോട്ടായി​രുന്നു.

തൃക്കാക്കരയി​ൽ വി​ദ്യാസമ്പന്നരായ നല്ലൊരു ശതമാനം വോട്ടർമാരുണ്ട്. അവരുടെ വോട്ടുകളി​ൽ നല്ലൊരു ശതമാനം ട്വന്റി​20ക്ക് ലഭി​ച്ചി​ട്ടുണ്ടാകുമെന്നായി​രുന്നു കണക്കുകൂട്ടലുകൾ. ആ വോട്ടുകൾ അറി​യപ്പെടുന്ന ഡോക്ടറായ ജോ ജോസഫി​ന് ലഭി​ക്കുമെന്ന പ്രതീക്ഷ എൽ.ഡി​.എഫ് ക്യാമ്പി​ലുണ്ട്. എന്നാൽ പി​.ടി​യുടെ വ്യക്തി​പ്രഭാവവും ഉമയുടെ സാന്നി​ദ്ധ്യവും തങ്ങളി​ലേക്ക് വോട്ടർമാരെ നയി​ക്കുമെന്നാണ് യു.ഡി​.എഫ് പ്രതീക്ഷ.

2021ലെ വോട്ടിംഗ് നില

 പി.ടി തോമസ് (കോൺ) : 59,839

 ഡോ.ജെ.ജേക്കബ് (എൽ.ഡി.എഫ്) : 45,510

 എസ്.സജി (ബി.ജെ.പി) : 15,483

 ഡോ.ടെറി തോമസ് (ട്വന്റി​20): 13,897

 ഭൂരിപക്ഷം : 14,329