1

പള്ളുരുത്തി: അദ്ധ്യാപകൻ ബിബിൻ രചിച്ച സ്വരാമൃതം എന്ന സംഗീത പുസ്തകത്തിന്റെ പ്രകാശന കർമ്മം കെ.ജെ. മാക്സി എം.എൽ.എ എസ്‌.ഡി.പി.വൈ സ്കൂൾ മാനേജർ എ.കെ.സന്തോഷിന് നൽകി ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്, ദേവസ്വം പ്രസിഡന്റ് സി.ജി.പ്രതാപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത്, സിനിമാ താരം സുധി കോപ്പ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.