ആലങ്ങാട് : മാദ്ധ്യമ പ്രവർത്തകനായിരുന്ന വിപിൻ ചന്ദിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണവും പുഷ്പാർച്ചനയും ഇന്ന് രാവിലെ 8.30 ന് കൊടുവഴങ്ങ കമ്പനിപ്പടിയിൽ പ്രതിപക്ഷ നേതാവ് അഡ്വ.വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്, മുൻ എം.പി. കെ.പി. ധനപാലൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ്, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ പങ്കെടുക്കും.