sslc

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഹൈസ്കൂളിലെ 1984 - 85 എസ്.എസ്.എൽ. സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുകൂടി. മുപ്പത്തിയേഴ് വർഷങ്ങൾക്ക് ശേഷം പഴയ ഓർമ്മ പുതുക്കി ഇവർ സ്കൂൾ അസംബ്ലി കൂടി. സ്കൂൾ ബെല്ലടിച്ചതോടെ ഗ്രൗണ്ടിൽ നിന്നവർ പഴയ പോലെ ഓടി അവരുടെ പഴയ ക്ലാസ് റൂമിലെത്തി. ക്ലാസ് ടീച്ചർ കുട്ടികളുടെ ഹാജർ എടുത്തു. പഴയ കാല ഓർമ്മകൾ പരസ്പരം പറഞ്ഞു കളിയും ചിരിയുമായി ഒരു ദിവസം കടന്ന് പോയതറിഞ്ഞില്ല. സ്കൂൾ മുറ്റത്ത് പേര തൈ നട്ട് പഠിച്ച കാലാത്തിന്റെ ഓർമ്മകളിലേക്ക് തിരിച്ചു പോയി.

അദ്ധ്യാപകർക്ക് മെമന്റോ നൽകി ആദരിച്ചു. മുൻ ഹെഡ് മാസ്റ്റർ സി .യു. വർക്കി ഉദ്ഘാടനം ചെയ്തു. മുൻ സ്കൂൾ ലീഡർ രാജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എം.പി. ലാൽ സ്വാഗതവും ബാബു കെ.കെ. നന്ദിയും പറഞ്ഞു. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരത്തോടെ വീണ്ടും കണ്ടുമുട്ടാം എന്ന് പറഞ്ഞു വീണ്ടും കലാലയത്തിന്റെ പടിയിറങ്ങി.