മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.സി. സി 18 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ നടക്കുന്ന ദശദിന ക്യാമ്പിനോടനുബന്ധിച്ച് മൂവാറ്റുപുഴയുടെ സ്വന്തം ദുരന്തനിവാരണ സേനയായ കംബൈൻഡ് ആക്ഷൻ ടീം (ക്യാറ്റ്) എടുത്ത ക്ലാസ് ശ്രദ്ധേയമായി. ദുരന്തനിവാരണത്തിന് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രദർശനവും അവയുടെ ഉപയോഗവും ക്ലാസിൽ വിശദീകരിച്ചു. 'ക്യാറ്റി'ന്റെ രക്ഷാധികാരി മനോജ് കെ.വി നേതൃത്വം നൽകി. രഞ്ജിത്ത് പി.ആർ, നിതിൻ എസ്.നായർ, നവാസ് എം.എസ്, എം.ജെ. ഷാജി, റെജിൻ പി.ആർ., ആനന്ദ് രാജ്, വിഷ്ണു എ.ജെ., അജീഷ് കെ.എസ്., സുധീഷ് എം.എസ്., ജൻസീർ ജലീൽ എന്നിവർ വിവിധ ജീവൻ രക്ഷാമാർഗങ്ങൾ കേഡറ്റുകൾക്ക് വിശദീകരിച്ചു.