നെടുമ്പാശേരി: കൊച്ചിയിൽ നിന്ന് മേയ് 16 മുതൽ ഗൾഫിലേക്ക് ഗോ എയർലൈൻസ് സർവീസുകൾ ആരംഭിക്കും. ഗോ എയറിന്റെ ആദ്യ വിദേശ സർവീസാണിത്.
തുടക്കത്തിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മസ്‌കറ്റിലേക്കും ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരിച്ചുമാണ് സർവീസ്. കൊച്ചിയിൽ നിന്ന് രാത്രി എട്ടിനും മസ്‌കറ്റിൽ നിന്ന് പുലർച്ചെ 4.20നുമാണ് പുറപ്പെടൽ.