മൂവാറ്റുപുഴ: ഞങ്ങൾക്കും ചിലത് പറയാനുണ്ട് എന്ന മുദ്രാവാക്യവുമായി ബാലസംഘം മുവാറ്റുപുഴ ഏരിയാ കമ്മിറ്റി സംഘടിപ്പിയ്ക്കുന്ന വേനൽതുമ്പി കലാജാഥയുടെ പരിശീലന ക്യാമ്പ് തുടങ്ങി. സി.പി.എം ഏരിയാ സെക്രട്ടറി കെ. പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബാലസംഘം ഏരിയ പ്രസിഡന്റ് അദ്വൈത ദിലീപ് അദ്ധ്യക്ഷത വഹിച്ചു.