തൃക്കാക്കര: സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ തൃക്കാക്കര മണ്ഡലം കമ്മറ്റി, നങ്ങേലി ആയുർവേദ മെഡിക്കൽ കോളേജുമായി ചേർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാക്കനാട് മാർ അത്താനേഷ്യസ് ഹൈസ്കൂളിൽ നടന്ന ക്യാമ്പ് നഗരസഭാ കൗൺസിലർ എം.ജെ.ഡിക്സൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. വിനോവിൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.അരുൺ, സംസ്ഥാന വൈ.പ്രസിഡന്റ് പി.ജെ.സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്റ് ജോസഫ് കുരിശുംമൂട്ടിൽ, ജില്ലാ സെക്രട്ടറി എസ്.ജയദേവൻ, ജില്ലാ ട്രഷറർ കെ.എം.പീറ്റർ, സന്തോഷ് ബാബു, എം. എബ്രഹാം സംസാരിച്ചു.