കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് ഇന്ന് നാമനിർദ്ദേശക പത്രിക സമർപ്പിക്കും. രാവിലെ 11.45ന് കാക്കനാട് കോൺഗ്രസ് ഓഫീസിൽ നിന്ന് യു.ഡി.എഫ് നേതാക്കൾക്കൊപ്പം കളക്ടറേറ്റിലെത്തിയാണ് പത്രിക സമർപ്പിക്കുക.