കളമശേരി: ഏലൂർ സർവീസ് സഹകരണ ബാങ്ക് ഇ-103 ഭരണ സമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഇ.കെ സേതു നേതൃത്വം നൽകിയ പാനലിലെ സ്ഥാനാർത്ഥികൾ മുഴുവൻ വിജയിച്ചു. കെ. പി. ആന്റണി, ടി.എൻ.ഉണ്ണിക്കൃഷ്ണൻ, സി.എം.നൗഷാദ്, പി.പി.മുരളി, എ.വി.വിൻസന്റ്, കെ.എം.സഹജൻ, കെ.എസ്.സുനിൽകുമാർ, ഇ.കെ.സേതു, ഉഷ വിശ്വനാഥൻ, വനിതാ സംവരണ വിഭാഗത്തിൽ സിന്ധു തോമസ്, സുബൈദ ടി.കെ., എസ്.സി,​ എസ്.ടി.വിഭാഗത്തിൽ എം.കെ രാജേന്ദ്രൻ, നിക്ഷേപക വിഭാഗത്തിൽ സി.എസ്.വിനു എന്നിവരാണ് വിജയിച്ചത്. എൽ.ഡി.എഫ് പാനൽ പരാജയപ്പെട്ടു. 6 നഗരസഭ കൗൺസിലർമാർ ജയിച്ച പ്രദേശമായിട്ടും എൻ.ഡി.എ മത്സരിച്ചില്ല.