ആലുവ: കിടപ്പുരോഗികൾക്ക് സൗകര്യപ്രദമായ ഹോസ്പിറ്റൽ കിടക്കയൊരുക്കി മുപ്പത്തടത്തെ യുവജന കൂട്ടായ്മ. ആലുങ്കൽ ഫ്രണ്ട്‌സ് സ്റ്റാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബാണ് നാട്ടിലെ കിടപ്പു രോഗികൾക്ക് സഹായമായത്. ക്ലബ്ബ് രക്ഷാധികാരി വി.ആർ.അനിൽകുമാർ, വാർഡ് മെമ്പർ കെ.എൻ.രാജീവ് എന്നിവർ ചേർന്ന് കിടക്ക ആലുങ്കലിലെ കുടുംബത്തിനു കൈമാറി. കുടുംബത്തിന്റെ ഉപയോഗം കഴിയുമ്പോൾ തിരികെ വാങ്ങി അർഹരായ മറ്റു കുടുംബത്തിന് നൽകും. ക്ലബ് ഭാരവാഹികളായ കെ.എസ്.സരീഷ്, രാഹുൽ രവീന്ദ്രൻ, കെ.എസ്.സംഗീത്, ധനീഷ് ജോസഫ്, നെൽസൺ, ആന്റണി ജോബി, സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.