ആലുവ: എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറെ കടുങ്ങല്ലൂർ ശാഖാ പ്രസിഡന്റായി ഹരിദാസിനെയും സെക്രട്ടറിയായി ഓമന ശിവശങ്കരനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ബാബുവിനെയും യൂണിയൻ കമ്മിറ്റി അംഗമായി എ.ജി. സുനിൽകുമാറിനെയും തിരഞ്ഞെടുത്തു. പ്രസന്ന ബാബു, എ.ജി. ബിന്ദു, പി.ആർ. മിനി, കെ.പി. രതീഷ്, കെ.എസ്. സാജൻ, സുധാമണി ലാൽ, കെ.കെ. ഷാജി (കമ്മിറ്റി അംഗങ്ങൾ), കുഞ്ഞുകുമാരൻ, വി.സി. സ്മിത, പി.എസ്. സുനിൽ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.സ്. സ്വാമിനാഥൻ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായിരുന്നു.