മൂവാറ്റുപുഴ: അഖിലകേരള വായനാമത്സരം, മുതിർന്നവർക്കുള്ള വായനാമത്സരം എന്നിവയുടെ താലൂക്കുതല മത്സരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂളിൽ ആരംഭിക്കും. ലൈബ്രറിതല മത്സരത്തിൽ പങ്കെടുത്ത് വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാരാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. താലൂക്കുതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 2500, 2000, 1500 എന്നീ ക്രമത്തിൽ കാഷ് അവാർഡ് നൽകും. ആദ്യ പത്തുസ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതോടൊപ്പം ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹതനേടും.