കുറുപ്പംപടി: തുരുത്തി വി.കെയർ ട്രസ്റ്റിന്റെയും വെൽ ബോയ്സ്സ് ക്ലബിന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി നേത്രവിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ തുരുത്തി ഗവ.എൽ.പി സ്കുളിൽ മാതൃദിനത്തോടൊനുബന്ധിച്ച് അമ്മമാർക്ക് നേത്ര പരിശോധനാ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, മെമ്പർ അനാമിക ശിവൻ, ട്രസ്റ്റ് ഭാരവാഹികളായ ബൈജു തോമസ്, വിനോജ് കെ.എം.സനികുമാർ, എ.ബി. പ്രിയേഷ് വർഗീസ്, സാലി ബിജോയ്, വി.ബി.ബെറിൻ എന്നിവർ പങ്കെടുത്തു.