ആലങ്ങാട്: അന്തരിച്ച മാദ്ധ്യമപ്രവർത്തകൻ വിപിൻ ചന്ദിന്റെ ചരമവാർഷികം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വിപിൻ ചന്ദിന്റെ ജന്മനാടായ കൊടുവഴങ്ങയിൽ ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ അനുസ്മരണ ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ തിരുവാല്ലൂർ അദ്ധ്യക്ഷനായി. മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, മുൻ എം.പി കെ.പി.ധനപാലൻ , കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൾ മുത്തലിബ്, ഡി.സി.സി ജന.സെക്രട്ടറി കെ.വി.പോൾ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു, പി. എ. രവീന്ദ്രനാഥൻ, പി.കെ.സുരേഷ് ബാബു, പി.എസ്.സുബൈർഖാൻ, വി.ബി.ജബ്ബാർ, എം.പി.റഷീദ്, പി.വി.മോഹനൻ, ലിയാക്കത്തലി മൂപ്പൻ, ജോയ് കൈതരാൻ, സെബാസ്റ്റ്യൻ വേവുകാട്, സന്തോഷ് അഗസ്റ്റിൻ, റോജിൻ ദേവസി, ബിനു കരിയാട്ടി,പി. എസ് അനിൽ, സാബു പണിക്കശേരി, ലിസി ജോസ്, കെ. എസ് പ്രതീപ്, ഷാഫി, വി. വി. വിൽസൺ പി. എ. ചന്ദ്രൻ, സിന്ധു ഷാജി, നളിനി രാജൻ എന്നിവർ സംസാരിച്ചു.