കളമശേരി: മാതൃദിനത്തോടനുബന്ധിച്ച് പത്തടി പാലത്തെ കിൻഡർ വിമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ താരാട്ടഴക് എന്ന പേരിൽ ഗർഭിണികളുടെ ഫാഷൻ ഷോ നടത്തി. മുപ്പതോളം മത്സരാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ സിനിമാ താരം മുത്തുമണി മുഖ്യാതിഥിയായിരുന്നു. ജെ. ബിതഅജിത്, ഡോ.സുനിത ഹരീഷ്, ഷൈനി സെബാസ്റ്റ്യൻ എന്നിവരായിരുന്നു വിധികർത്താക്കൾ. റിനി ജെറിൻ ഒന്നര ലക്ഷം രൂപ വിലവരുന്ന ഒന്നാം സമ്മാനത്തിനും ദേവദത്ത ഷെറിൻ 75000 രൂപ വിലമതിക്കുന്ന രണ്ടാം സമ്മാനത്തിനും അർഹരായി. സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. സ്മിത സുരേന്ദ്രൻ, ഡോ.ഫെസ്മിത, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സതീഷ് കുമാർ എന്നിവർ സംസാരിച്ചു.