കോലഞ്ചേരി: സംസ്ഥാന ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കോലഞ്ചേരി ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ മഴുവന്നൂർ പാതാളപറമ്പിൽ ഫിദ ഫാത്തിമയ്ക്കും ഇർഫാനുമായി നിർമ്മിച്ചു നല്കിയ സ്‌നേഹഭവനത്തിന്റെ താക്കോൽ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി കൈമാറി. ടി.വി.പീ​റ്റർ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, വിനോദ് കുമാർ, വി.ജോയിക്കുട്ടി, കെ.കെ.ജയേഷ്, സുധീഷ് കുമാർ, ജോസഫ് എം.പുതുശേരി, എ.ഇ.ഒ കെ.സജിത്കുമാർ, അനിയൻ പി.ജോൺ, ടി.എസ്.റോസക്കുട്ടി, സിസ്​റ്റർ ജെസി സ്‌കറിയ, ജിനീഷ് ശശി, നവിൻ വേണുഗോപാൽ, ധർമ്മരാജൻ, കെ.എം.വർഗീസ് തുടങ്ങിയവർ സംസാരിച്ചു. സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് കുഞ്ഞു വീട്ടുലൈബ്രറിയും ജില്ലാ സ്‌കൗട്‌സ് കമ്മീഷണർ വി.ടി. ചാർളി കൈമാറി.