കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് ഹൈസ്‌കൂളിൽ അഞ്ചുദിവസത്തെ മദ്ധ്യവേനൽ പഠനക്കളരി ആരംഭിച്ചു. സെന്റ് പീ​റ്റേഴ്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ അഡ്വ. മാത്യു പി. പോൾ അദ്ധ്യക്ഷനായി. സജീവൻ ഗോകുലത്തിന്റ നേതൃത്വത്തിൽ നാടകപരിശീലനം നടന്നു. ശാസ്ത്രകൗതുകം, ചിത്രരചന, കണക്കിലെ കളികൾ, യോഗ, നാടൻ കലകൾ, ഏകദിന വിനോദയാത്ര എന്നിവ ഉൾപ്പെടുന്നതാണ് ക്യാമ്പ്. ബോർഡ് ചെയർമാൻ ഫാ. ജേക്കബ് കുര്യൻ, പി.ടി.എ പ്രസിഡന്റ് ജെയിംസ് പാറേക്കാട്ടിൽ, പ്രിൻസിപ്പൽമാരായ കെ.ഐ. ജോസഫ്, കെ.ടി. സിന്ധു, സ്​റ്റാഫ് സെക്രട്ടറി മിനി ജെയിംസ്, രഞ്ജിത് പോൾ തുടങ്ങിയവർ സംസാരിച്ചു.