അങ്കമാലി: ഇരുവൃക്കകളും തകരാറിലായ യുവാവിന് കൈത്താങ്ങായി ബിരിയാണി ചലഞ്ച്. കെ.ആർ.കുമാരൻ മാസ്റ്റർ - വി.കെ.കറപ്പൻ സ്മാരക ഫുട്‌ബാൾ ടൂർണമെന്റ് സംഘാടക സമിതിയുടെ ആഭിമുഖ്യത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. രണ്ട് ഘട്ടങ്ങളായാണ് വിതരണം നടത്തുന്നത്. ഒന്നാംഘട്ട വിതരണത്തിന്റെ ഉദ്ഘാടനം ജി.സി. ഡി.എ ജനറൽ കൗൺസിൽ അംഗം അഡ്വ.കെ.കെ ഷിബു നിർവ്വഹിച്ചു. സംഘാടകസമിതി കൺവീനർ പി.ആർ.രെജീഷ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാനും നഗരസഭ പ്രതിപക്ഷ നേതാവുമായ ടി.വൈ.ഏല്യാസ്, കൗൺസിലർ രജിനി ശിവദാസൻ, മുൻ കൗൺസിലർമാരായെ കെ.ഐ കുര്യാക്കോസ് ,വിനീത ദിലീപ്, സംഘാടക സമിതി ഭാരവാഹികളായ ജിജോ ഗർവ്വാസീസ്, വി.കെ.രാജൻ, യു.വി.സജീവ് ,ബൈജു ആന്റണി, ശ്രീലക്ഷ്മി ദിലീപ്, എം.എസ് സുബിൻ തുടങ്ങിയവർ സംസാരിച്ചു. 1500 പേർക്കുള്ള ഭക്ഷണമാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. അടുത്ത 1,500 പേർക്കുള്ള രണ്ടാംഘട്ട വിതരണം മേയ് 15 ന് നടക്കും.