കളമശേരി: നോർത്ത് കളമശേരി കുഴിക്കാട്ടുകടവിൽ ഭഗവതി ക്ഷേത്രത്തിലെ മഹോത്സവം മേയ് 12ന് പുരുഷൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. 11ന് ദീപാരാധനയ്ക്ക് ശേഷം പ്രാസാദ ശുദ്ധി ക്രിയകൾ. 12 ന് പള്ളിയുണർത്തൽ, ബിംബ ശുദ്ധികലശ പൂജ, പഞ്ചവിംശതി കലശപൂജ, വിളക്കിനെഴുന്നള്ളിപ്പ്, 13ന് അഭിഷേകം മലർ നിവേദ്യം, ഗുരുദേവ അക്ഷരശ്ലോക സദസ് , താലപ്പൊലി, തിരുവാതിര കളി, 14ന് പ്രസാദ ഊട്ട്, പകൽപ്പൂരം, വിളക്കിനെഴുന്നള്ളിപ്പ്, മoഗളപൂജ, വടക്കുപുറത്ത് ഗുരുതിയോടെ ഉത്സവസമാപനം.