കുമ്പളം: ചലച്ചിത്ര പിന്നണി ഗാനരംഗത്ത് 50 വർഷം പൂർത്തിയാക്കിയ ഗായകൻ ജോളി എബ്രഹാമിന് സ്വീകരണം നൽകി. കുമ്പളം സാംസ്കാരിക വേദിയാണ് ജൻമനാടായ കുമ്പളത്ത് പ്രിയഗായകന് സ്വീകരണം ഒരുക്കിയത്. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു, ടി.എ.സിജീഷ് കുമാർ അദ്ധ്യക്ഷനായി. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഗായകൻ കെ.ജി. മാർക്കോസ് കുമ്പളം സാംസ്കരികവേദിക്ക് വേണ്ടി ജോളി എബ്രഹാമിനെ ആദരിച്ചു.
മുൻമന്ത്രി ഡോമിനിക്ക് പ്രസന്റേഷൻ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ, കെ.ജി.ഇന്ദു കലാധരൻ, സിനിമാ താരം സ്നേഹ ശ്രീകുമാർ, സാംസ്കാരികവേദി ജനറൽ കൺവീനർ എസ്.ഐ.ഷാജി, വി.വി.ദിനേശൻ, എം.