മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല ക്യാമ്പിന് തുടക്കമായി. കുട്ടികളുടെ സർഗാത്മകശേഷി പരിപോഷിപ്പിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാമ്പിന്റെ ഒന്നാം ദിവസം ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം, പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, ഹെഡ്മിസ്ട്രസ് ഷൈല കുമാരി, തസ്മിൻ ടീച്ചർ, മുഹമ്മദാലി എന്നിവർ സംസാരിച്ചു. സർഗസല്ലാപം പരിപാടിക്ക് കവിയും നാടൻ പാട്ടുകലാകാരനുമായ കുമാർ കെ.മുടവൂർ, അദ്ധ്യാപികയും എഴുത്തുകാരിയുമായ സി.എൻ.കുഞ്ഞുമോൾ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ സ്കൂൾ പത്രത്തിന്റെ പ്രകാശനം നടന്നു.