മൂവാറ്റുപുഴ: അപകടങ്ങൾ തുടർക്കഥയായി മാറിയ എം.സി റോഡിലെ ഈസ്റ്റ് മാറാടി, ഉന്നകുപ്പ ,പള്ളിക്കവല , ഹൈസ്കൂൾ ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധ നടത്തി. അപകടങ്ങൾ പെരുകിയതോടെ മാറാടി പഞ്ചായത്ത് ഭരണസമിതി ഇത് സംബന്ധിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് റോഡ് സുരക്ഷാ അതോറിട്ടി ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടർന്നാണ് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റോഡ് സേഫ്റ്റി അതോറിട്ടി ഓഫീസിൽനിന്ന് എത്തിയ എക്സിക്യൂട്ടീവ് എൻജിനീയർ സിയാദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അനീഷ , മൂവാറ്റുപുഴ ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സൂസൻ ,അസിസ്റ്റന്റ് എൻജിനീയർ ഷറഫുദ്ധീൻ, എന്നിവർ സ്ഥലപരിശോധന നടത്തിയത്. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ബേബി,​ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സാബു ജോൺ എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.