
കൊച്ചി : വിവാഹത്തിന് നൽകാത്ത ഹാളിന്റെ വാടകയും കോടതി ചെലവും പരാതിക്കാരന് നൽകാൻ ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഇടപ്പള്ളി ചങ്ങമ്പുഴ നഗർ നർമ്മദയിൽ ശ്രീകുമാർ മകളുടെ വിവാഹത്തിനായാണ് തൃപ്പൂണിത്തുറയിലുള്ള അഭിഷേകം കൺവെൻഷൻ സെന്റർ ബുക്ക് ചെയ്തത്. കൊവിഡിനെ തുടർന്ന് വിവാഹം മാറ്റിവച്ചു. ഇക്കാര്യം കെട്ടിട ഉടമയെ മുൻകൂട്ടി അറിയിച്ചെങ്കിലും അഡ്വാൻസ് തുക തിരികെ നൽകിയില്ലെന്നാണ് പരാതി. 9 ശതമാനം പലിശ സഹിതം 5000 രൂപവും കോടതിച്ചെലവായ 2000 രൂപയും നൽകണമെന്ന് അദ്ധ്യക്ഷൻ ഡി.ബി. ബിനു, വൈക്കം രാമചന്ദ്രൻ , ടി.എൻ. ശ്രീവിദ്യ എന്നിവർ ഉത്തരവിട്ടു.