കോലഞ്ചേരി: പൂതൃക്ക പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഓപ്പൺ ലൈബ്രറിക്ക് കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്‌കീം യൂണി​റ്റ് പുസ്തകങ്ങൾ സംഭാവന ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. സജീവ് പുസ്തകങ്ങൾ ഏ​റ്റുവാങ്ങി. പ്രോഗ്രാം ഓഫീസർ എ. അമ്പിളി സംബന്ധിച്ചു.