കിഴക്കമ്പലം: പട്ടിമ​റ്റം ജമാഅത്ത് യു.പി സ്‌കൂളിലെ സ്‌കൗട്ട് കുട്ടികൾക്കായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് പട്ടിമറ്റം ടൗണിലെ ജയഭാരത് വായനശാലയും പരിസരവും ബസ് സ്റ്റോപ്പുകളിലും ശുചീകരിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ് ജില്ലാ സെക്രട്ടറി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. സ്‌കൂൾ സെക്രട്ടറി കെ.വി.അബ്ദുൽ ലത്തീഫ്, ഹെഡ്മാസ്​റ്റർ കെ.കെ.ഭാസ്‌കരൻ, എ.പി. കുഞ്ഞുമുഹമ്മദ്, നജീബ് മൗലവി, എം.കെ.ധന്യ, വായനശാല പ്രസിഡന്റ് എം.പി.ജോസഫ്, സെക്രട്ടറി പി.എ.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ഐഷ കുഞ്ഞ്, എം.എം.റഷീല, എം.മാലിനി തുടങ്ങിയവർ നേതൃത്വം നൽകി.